വിദ്യയെ ഒളിപ്പിച്ചതാര് കേരളത്തില്‍ നടക്കുന്നത് ഭ്രാന്തന്‍ ഭരണം; വിമര്‍ശനവുമായി കെ മുരളീധരന്‍

തിരുവനനന്തപുരം: വിദ്യയെ ഒളിപ്പിച്ചത് സി.പിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയെന്ന് കെ മുരളീധരന്‍. പൊലീസ് എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ടു നില്‍ക്കുന്നു. സിപിഎം എന്ത് ചെയ്യുന്നുവോ അതാണ് പൊലീസ് ചെയ്യുന്നതെന്നും മുരളീധരന്‍ വിമര്‍ശിച്ചു. ഈ 15 ദിവസം ഇവര്‍ എവിടെയായിരുന്നു എന്നാണ് അന്വേഷിക്കേണ്ടത്. ഇവരെ ഒളിവില്‍ താമസിക്കാന്‍ ആരൊക്കെ സഹായിച്ചു? അതിനേക്കാള്‍ ഉപരി അറസ്റ്റിന് ശേഷം പൊലീസ് നടത്തുന്ന നാടകങ്ങള്‍. മാധ്യമങ്ങളെ കാണിക്കാതെ കൊണ്ടുപോകുന്നു. വിവിഐപിയെ ഒന്നുമല്ലല്ലോ കൊണ്ടുപോകുന്നത്

ഇതിന്റെ പിന്നിലൊക്കെ ദുരൂഹതയുണ്ട്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ സഹായത്തോട് കൂടിയാണ് ഈ പ്രവര്‍ത്തികള്‍ നടക്കുന്നത്. പൊലീസ് എല്ലാ കൊള്ളരുതായ്മക്കും കൂട്ടുനില്‍ക്കുന്നു. സി.പി.എം എന്ത് പറയുന്നുവോ അത് പൊലീസ് ചെയ്യുന്നു. എല്ലാത്തിനും ശേഷം പ്രതിപക്ഷനേതാവിനെയും കെപിസിസി പ്രസിഡന്റിനെയും കുടുക്കാന്‍ നോക്കി. ഭ്രാന്തന്‍ ഭരണമായി പിണറായി സര്‍ക്കാര്‍ മാറി. വളരെ പ്രത്യാഘാതം കേരളത്തില്‍ ഉണ്ടാകും. ഒരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് കേരളം നീങ്ങാന്‍ പോകുകയാണ്. ഈ വൃത്തികെട്ട കളികളിച്ചാല്‍. കെ മുരളീധരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *