വിദ്യ വീണ്ടും അറസ്റ്റില്‍, സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയത് ഫോണിലൂടെയെന്ന് മൊഴി

കാസര്‍കോട്: വ്യാജ പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് കേസില്‍ എസ് എഫ് ഐ മുന്‍ നേതാവ് വിദ്യ അറസ്റ്റില്‍. നീലേശ്വരം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. കരിന്തളം ഗവ. കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിലാണ് നടപടി.
രാവിലെയാണ് വിദ്യ അഭിഭാഷകനൊപ്പം നിലേശ്വരം പൊലീസ് സ്റ്റേഷനിലെത്തിയത്. സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചത് ഫോണിലൂടെയാണെന്നും, ആ ഫോണിന് തകരാറ് സംഭവിച്ചെന്നുമാണ് പൊലീസിന് നല്‍കിയ മൊഴി. വിദ്യയ്ക്ക് ഇന്ന് തന്നെ ജാമ്യം ലഭിച്ചേക്കുമെന്നാണ് സൂചന. കരിന്തളം ഗവ. കോളേജില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ വിദ്യ, അവിടെ ഒരു വര്‍ഷം പഠിപ്പിച്ചിരുന്നു. നേരത്തെ അട്ടപ്പാടി കോളേജില്‍ വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ കേസില്‍ വിദ്യയെ അഗളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഉപോധികളോടെ ജാമ്യം അനുവദിച്ചിരുന്നു