പത്തനംതിട്ട ബെവ്‌കോ ഔട്ട്‌ലെറ്റില്‍ വിജിലന്‍സ് പരിശോധന; ക്രമക്കേട് കണ്ടെത്തി

പത്തനംതിട്ട കൊടുമണ്‍ ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലന്‍സ് പരിശോധനയില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. കണക്കില്‍പ്പെടാത്ത പണം കണ്ടെത്തി. മാനേജരുടെ മേശയ്ക്ക് അടിയില്‍ നിന്ന് പണം കണ്ടെത്തി. കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു. തട്ടിപ്പ് മറയ്ക്കാന്‍ ബില്ലുകള്‍ പൂഴ്ത്തി. ഉപഭോക്താക്കള്‍ക്ക് കൊടുക്കാതെ പൂഴ്ത്തിയ ബില്ലുകള്‍ വിജിലന്‍സ് കണ്ടെത്തി.

കുറഞ്ഞ മദ്യം കൂടിയ വിലയ്ക്ക് വിറ്റു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ബെവ്‌കോ ഔട്ട്‌ലെറ്റിലെ വിജിലന്‍സ് പരിശോധന നടത്തിയത്. തട്ടിപ്പ് മറയ്ക്കാന്‍ ബില്ലുകള്‍ പൂഴ്ത്തിയെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. ഔട്ട്‌ലെറ്റിലെ സ്റ്റോക്ക് പരിശോധന അടക്കം വിശദമായ പരിശോധന നടത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.