അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് വിജിലൻസ് പൂട്ട്

തിരുവനന്തപുരം:അഴിമതിക്ക് പേരുകേട്ട വകുപ്പുകളും അഴിമതിക്കാരായ
ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാന്‍ ഡാറ്റാ ബേസ് തയ്യറാക്കിവിജിലന്‍സ് മേധാവി മനോജ് എബ്രഹാം.
അഴിമതി കണ്ടെത്താന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പരിശോധനകള്‍ കര്‍ശനമാക്കും. പുതുതായി തുടങ്ങുന്ന അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് നടപടി.
അഴിമതിക്കാരെ പിടികൂടാന്‍ ട്രാപ്പ് കേസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഉദ്യോഗസ്ഥർക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് അവാര്‍ഡ് നല്‍കാനും തീരുമാനമുണ്ട്.
അഴിമതി രഹിത കേരളം പദ്ധതിയുടെ ഭാഗമായാണ് പുതിയ സര്‍ക്കുലര്‍. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കുകയും പട്ടിക പുതുക്കുകയും ചെയ്യും. വകുപ്പുകളില്‍ ഏതു നേരം വേണമെങ്കിലും മിന്നല്‍ പരിശോധന നടത്താം. പര്‍ച്ചേസ്, ഫയലുകളുടെയും പണത്തിന്റെയും കൈമാറ്റം ഇവയെല്ലാം ഓണ്‍ലൈന്‍ വഴി ആക്കണമെന്നും വിജിലന്‍സ് മേധാവിയുടെ നിര്‍ദ്ദേശമുണ്ട്.
അനധികൃത സ്വത്ത് സമ്പാദ് ഇന്റലിജന്‍സ് കണ്ടെത്തണം. അഴിമതി വിരുദ്ധ പോരാട്ടം ഹൈടെക്കാക്കാന്‍ പുതിയ സോഫ്റ്റ് വെയറും ഡിജിറ്റല്‍ ഉപകരണങ്ങളും നല്‍കും. അഴിമതിക്കെതിരെ ശക്തമയ നടപടി ഉണ്ടാകും. അതുപോലെ വേഗത്തില്‍ കേസെടുക്കുക, പിഴവില്ലാതെ കുറ്റപത്രം നല്‍കുക, ശിക്ഷ ഉറപ്പാക്കുക എന്നിവയാണ് പുതിയ തീരുമാനങ്ങള്‍. പൊതുജന പങ്കാളിത്തത്തോടെ അഴിമതി രഹിത കേരളമാണ് ലക്ഷ്യമിടുന്നത്.