പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്

മുന്‍ എം.എല്‍.എ പി.സി.ജോര്‍ജിന്റെ വീട്ടില്‍ ക്രൈം ബ്രാഞ്ച് റെയ്ഡ്. നടന് ദിലീപിന്റെ സഹോദരനുമായി മകന് ഷോണ്‍ജോര്‍ജ് സംസാരിച്ചതിന്റെ പേരിലാണ് റെയ്ഡെന്ന് പി.സി.ജോര്‍ജ് ആരോപിച്ചു. നടിയെ ആക്രമിച്ച കേസിലെ അതിജീവിതയ്ക്കെതിരെ വ്യാജപ്രചരണം നടത്താന്‍ വാട്സ് ഗ്രൂപ്പ് പ്രവര്ത്തിച്ചിരുന്നൂവെന്ന കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ദിലിപുമായി ബന്ധപ്പെട്ട വാട്സ്ആപ് സ്ക്രീന്‍ഷോട്ടുകള്‍ ഷോണിന്റെ ഫോണില്‍ നിന്നാണ് അയച്ചതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.