വിജയ്യുടെ കന്നിയങ്കം വടക്കൻ ചെന്നൈയിലെ പെരമ്പൂരിൽ; ടിവികെ യോഗം പ്രമേയം പാസ്സാക്കി

ചെന്നൈ: തമിഴ് സൂപ്പർതാരവും ടിവികെ അധ്യക്ഷനുമായ വിജയ് വടക്കൻ ചെന്നൈയിലെ പേരമ്പൂരിൽ മത്സരിക്കും. പെരമ്പൂരിൽ ടിവികെ യോഗത്തിലാണ് പ്രഖ്യാപനം. ടിവികെ യോഗം പ്രമേയം പാസാക്കി. ബുസി ആനന്ദ്, സെങ്കോട്ടയ്യൻ, ആധവ് അർജുന എന്നിവർ യോഗത്തിൽ പങ്കെടുത്തു. വിജയ് പെരമ്പൂരിൽ മത്സരിക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. 2021ൽ 54,976 വോട്ടിന് ഡിഎംകെ ജയിച്ച മണ്ഡലമാണ് പേരമ്പൂർ