തിരുവനന്തപുരം: എളമരം കരീമിനെതിരെ ആങ്കര്‍ സുഹൃത്ത് പറഞ്ഞ വാക്കുകള്‍ സംസ്ക്കാരമുള്ളവര്‍ അംഗീകരിക്കില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ എ. വിജയരാഘവന്.
വാക്കുകളും വാചകങ്ങളും തെറ്റായി പ്രയോഗിക്കാന്‍ പാടില്ല. നമ്മുടെ ചില ആങ്കര്‍ സുഹൃത്തുക്കള്‍ക്ക് ആ കസേരയില്‍ ഇരുന്ന് എന്തുപറയാമെന്നാണ്. പറയുകമാത്രമല്ല, ആഹ്വാനം ചെയ്യുകയായിരുന്നു. കേരളത്തിലെ ബഹുജന നേതാക്കളെ അക്രമിക്കണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും വിജയരാഘവന് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
സദ്ദുദ്ദേശപരമായ വിമര്‍ശനങ്ങളെ വിരോധപരമായി കാണാറില്ല, ഈ ആളുകള്‍ നിരന്തമായി ഇത്തരത്തില്‍ മുമ്പും പറയാറുണ്ട്. അത് നിഷ്കളങ്കമാണെന്ന് പറയാനാവില്ല. പിന്നെ സന്ദര്‍ഭങ്ങളില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രയോഗിക്കുന്ന രീതി തങ്ങള്‍ക്കില്ല. ഇത്തരം മാധ്യമങ്ങള്‍ നിരന്തരമായി തങ്ങള്‍ക്കെതിരെ അത് നടത്താറുണ്ട്. ഒരു മൂലയെടുത്ത് ആര്‍ക്കെങ്കിലും എതിരെ സി.പി.എം പറയാറില്ല. മാധ്യമങ്ങളാണ് അത് ചെയ്യുന്നത്. ആ പറഞ്ഞ വാക്കകളും വാചകങ്ങളും സംസ്ക്കാരമുള്ളവര്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.