സുരേഷ് ഗോപിയുടെ വിഷുക്കൈനീട്ടം നല്‍കല്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ തുടക്കമെന്ന് എ.വിജയരാഘവന്‍

തൃശ്ശൂര്‍ : സുരേഷ് ഗോപിക്കെതിരെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം നല്‍കല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കമാണ് അതിന്റെ ഉദ്ഘാടനം നടത്തുകയാണ് ചെയ്തിട്ടുള്ളത്. തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള രാഷ്ട്രീയപ്രവര്‍ത്തനമാണ് അദ്ദേഹം തൃശൂരില്‍ നടത്തുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു.

വിശ്വാസത്തേയും ആചാരത്തേയും ഇതിലേക്ക് കൂട്ടിക്കെട്ടാന്‍ സുരേഷ് ഗോപി എന്ന ബിജെപി അംഗം ശ്രമിക്കേണ്ടതില്ല. അദ്ദേഹം പാര്‍ലമെന്റിലും ബിജെപിയുടെ താല്‍പര്യങ്ങളാണ് സംരക്ഷിച്ചുപോന്നിരുന്നത്. എല്ലാം ബി.ജെപി. നേതാക്കളുടെ തിരക്കഥയുടെ ഭാഗമാണ്. ഉത്തരേന്ത്യന്‍ പരിപാടി കേരളത്തില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നത്. സ്ത്രീകളെക്കൊണ്ട് കാല്‍ പിടിപ്പിക്കുന്നത് കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നും വിജയരാഘവന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *