വിജയ് ബാബു വിഷയത്തില്‍ താരസംഘടനയായ അമ്മയില്‍ അഭിപ്രായ കടുത്ത അഭിപ്രായ ഭിന്നത പീഡന കേസുമായി ബന്ധപ്പെട്ട് അമ്മയുടെ എക്സിക്യൂട്ടീവ് അംഗം കൂടിയായ വിജയ്ബാബുവിനെതിരെ നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും ചില വനിതാ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു.
അഭിപ്രായ ഭിന്നതയെത്തുടര്‍ന്ന് സംഘടനയില്‍ നിന്ന് മാല പാര്‍വതി രാജി വച്ചു. ശ്വേതയ്ക്കൊപ്പം രാജിസന്നദ്ധത അറിയിച്ച് കുക്കു പരമേശ്വരനും ശ്വേതാ മേനോനും രംഗത്തെത്തി. ഐസിസിയുടെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നെന്ന് അറിയിച്ചു. പുറത്താക്കല്‍ തീരുമാനത്തെ ‘മാറിനില്‍ക്കലിനെ അംഗീകരിക്കല്‍’ ആക്കി മാറ്റിയെന്നും നടിമാര്‍ പറയുന്നു.നടപടി നിര്‍ദ്ദേശിക്കാന്‍ അധികാരമില്ലെങ്കില്‍ ഐസിസി എന്തിനാണ് എന്നും അമ്മയില്‍ ഐസിസി സജീവമാകുന്നതിനെ ചിലര്‍ ഭയപ്പെടുന്നു എന്നും തീരുമാനം അട്ടിമറിക്കപ്പെട്ടു എന്നും മാല പാര്‍വതി പറഞ്ഞു.
യോഗത്തിന് തൊട്ടുമുന്‍പാണ് നാടകീയമായി വിജയ് ബാബുവിന്റെ കത്ത് എത്തിയത്. ഈ കത്ത് മറയാക്കി പുറത്താക്കിയെന്ന നാണക്കേടില്‍ നിന്ന് വിജയ് ബാബുവിനെ രക്ഷപ്പെടുത്താന്‍ നേതൃത്വത്തില്‍ നിന്നും ശ്രമം നടന്നു.