വിഷു കൂട്ടായ്‌മ‌‌യുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കട്ടെ ; മലയാളികള്‍ക്ക് വിഷു ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പുതിയ പുലരിയെ വരവേൽക്കുന്ന വിഷു നാടിന്റെ കൂട്ടായ്‌‌മയുടെയും സാഹോദര്യത്തിന്റെയും കരുത്ത് വർധിപ്പിക്കുന്നതാകട്ടെയെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആശംസാ സന്ദേശത്തിൽ പറഞ്ഞു. കേരളത്തിന്റെ കാർഷിക സംസ്‌കാരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു ആഘോഷമാണ്‌ വിഷു. നഷ്‌ടപ്പെട്ടു കൊണ്ടിരുന്ന കാർഷിക പാരമ്പര്യത്തെ ആവേശപൂർവ്വം ഇന്ന്‌ നാം തിരിച്ചു പിടിക്കുകയാണ്.

നെൽകൃഷിയും പച്ചക്കറി ഉൽപ്പാദനവുമെല്ലാം വീണ്ടും മികവിലേയ്ക്കുയരുന്നു. കോവിഡ് മഹാമാരി തീർത്ത പ്രതിസന്ധി മറികടന്ന്‌ പുതിയ കുതിപ്പിനായി കേരളം തയ്യാറെടുക്കുകയാണ്. നാടിന്റെ സമഗ്രവും സർവതലസ്‌പർശിയുമായ ക്ഷേമവും വികസനവും ഉറപ്പു വരുത്താൻ ഒരുമിച്ച്‌ കൈകോർത്തും വിഷുവിന്റെ സന്ദേശം പരസ്‌പരം പങ്കു വച്ചും പുതിയ കാലത്തേയ്‌ക്ക് ഉറച്ച കാൽവയ്‌പുകളുമായിമുന്നേറണമെന്നും അദ്ദേഹം സന്ദേശത്തിൽ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *