“വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടി വിചാരിച്ചതുകൊണ്ടുമാത്രം”; കല്ലറയിലെത്തി പുഷ്പാർച്ചന നടത്തി കോവളം എംഎൽഎ

കോട്ടയം: വിഴിഞ്ഞം തുറമുഖം കമ്മീഷനിംഗ് ഇന്ന് നടക്കാനിരിക്കെ കോവളം എം എൽ എ എം വിൻസെന്റ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എത്തി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം പുതുപ്പള്ളിയിലെത്തിയത്. കല്ലറ സന്ദർശിച്ച് പുഷ്പാർച്ചന നടത്തി. ചാണ്ടി ഉമ്മൻ എം എൽ എ അടക്കമുള്ളവരും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമായത് ഉമ്മൻചാണ്ടി വിചാരിച്ചതുകൊണ്ടുമാത്രമാണ്. പദ്ധതി ഉമ്മൻ ചാണ്ടിയുടെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണെന്ന് ജനത്തിന് അറിയാം. അടിസ്ഥാന സൗകര്യം ഒരുക്കാതെയാണ് പദ്ധതിയുടെ ഉദ്ഘാടനം നടത്തുന്നത്. റോഡ്, റെയിൽ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടില്ലെന്നും എം എൽ എ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.അതേസമയം, തുറമുഖം രാജ്യത്തിന് സമർപ്പിക്കാനായി രാവിലെ പത്തരയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞത്തെത്തും.

ചടങ്ങിൽ ഗ​വ​ർ​ണ​ർ​ ​രാ​ജേ​ന്ദ്ര​ ​വി​ശ്വ​നാ​ഥ് ​ആ​ർ​ലേ​ക്ക​ർ,​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​കേ​ന്ദ്ര​ ​ഷി​പ്പിം​ഗ്‌ ​പോ​ർ​ട്സ് ​വ​കു​പ്പ് ​മ​ന്ത്രി​ ​സ​ർ​ബാ​ന​ന്ദ​ ​സോ​നോ​വാ​ൾ,​ ​കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ​ ​സു​രേ​ഷ് ​ഗോ​പി,​ ജോ​ർ​ജ് ​കു​ര്യ​ൻ,​ സം​സ്ഥാ​ന​ ​തു​റ​മു​ഖ​ ​വ​കു​പ്പ് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ,​ ​സം​സ്ഥാ​ന​ ​മ​ന്ത്രി​മാ​രാ​യ​ ​വി.​ശി​വ​ൻ​കു​ട്ടി,​ ജി.​ആ​ർ.​അ​നി​ൽ,​ സ​ജി​ ​ചെ​റി​യാ​ൻ,​മു​ൻ​ ​കേ​ന്ദ്ര​മ​ന്ത്രി​ ​രാ​ജീ​വ് ​ച​ന്ദ്ര​ശേ​ഖ​ർ,​ പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​വി.​ഡി.​സ​തീ​ശ​ൻ,​ എം.​പി​മാ​രാ​യ​ ​ശ​ശി​ത​രൂ​ർ,​ അ​ടൂ​ർ​ ​പ്ര​കാ​ശ്,​എ.​എ.​റ​ഹീം,​എം.​വി​ൻ​സെ​ന്റ് ​എം.​എ​ൽ.​എ,​അ​ദാ​നി​ ​ഗ്രൂ​പ്പ് ​ചെ​യ​ർ​മാ​ൻ​ ​ഗൗ​തം​ ​അ​ദാ​നി,​മേ​യ​ർ​ ​ആ​ര്യ രാ​ജേ​ന്ദ്ര​ൻ,​ അ​ദാ​നി​ ​പോ​ർ​ട്സ് ​മാ​നേ​ജിം​ഗ് ​ഡ​യ​റ​ക്ട​ർ​ ​ക​ര​ൺ​ ​അ​ദാ​നി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ക്കും.

Leave a Reply

Your email address will not be published. Required fields are marked *