വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയും നിശ്ചയ ദാര്‍ഢ്യവും:മുഖ്യമന്ത്രി

വിഴിഞ്ഞം തുറമുഖം എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇച്ഛാ ശക്തിയും നിശ്ചയ ദാര്‍ഢ്യവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖം കമ്മിഷനിങ്ങിന്റെ അധ്യക്ഷ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ജീവന്‍ വെടിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ചാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ശേഷം വിഴിഞ്ഞത്തെക്കുറിച്ച് സംസാരിച്ചു. അങ്ങനെ നമ്മള്‍ ഇതും നേടി. വിഴിഞ്ഞം തുറമുഖം രാജ്യത്തിന് അഭിമാനം. ജനങ്ങളുടെ പിന്തുണയും ഐക്യവും ഉള്ളതുകൊണ്ടാണ് ഇത്തരം പദ്ധതികള്‍ യാഥാര്‍ഥ്യമാക്കാന്‍ കഴിയുന്നത്’ – മുഖ്യമന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖ നിര്‍മാണ ചെലവില്‍ ഏറിയ പങ്കും വഹിക്കുന്നത് കേരളമാണെന്ന് പറഞ്ഞ അദ്ദേഹം അദാനിയുടെ വിഹിതവും കേന്ദ്ര വയബിലിറ്റി ഗ്യാപ് ഫണ്ടിനെക്കുറിത്തും പരാമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *