വിഴിഞ്ഞം സമരം: ലത്തീന്‍ സഭ വൈദികര്‍ ഉപവാസത്തില്‍
ഇന്ന് വീണ്ടും ചര്‍ച്ച

തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി സർക്കാർ ഇന്ന് വീണ്ടും ചർച്ച നടത്തും. മന്ത്രിസഭ ഉപസമിതിയാണ് സമരക്കാരുമായി ചർച്ച നടത്തുക. ലത്തീൻ സഭ പ്രതിനിധികളുമായുളള ചർച്ച വൈകിട്ട് ആറിനാകും നടക്കുക. തുറമുഖ നിർമ്മാണം നിർത്തിവച്ചുള്ള പഠനം ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് സമരക്കാർ വ്യക്തമാക്കിയിരുന്നു.
സമരം ശക്തമാക്കാനാണ് ലത്തീൻ സഭയുടെ തീരുമാനം. സമരസമിതി സർക്കാരിന് മുമ്പിൽ വെച്ച ഏഴ് ആവശ്യങ്ങളിലും ഉറച്ചു നിൽക്കുന്നുവെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി. മത്സ്യത്തൊഴിലാളികൾക്ക് അഞ്ച് സെന്റും വീടും നൽകണമെന്നും അതിരൂപത ആവശ്യപ്പെട്ടു.
ഇന്ന് വിഴിഞ്ഞത്ത് ലത്തീൻ സഭ വൈദികർ ഉപവാസമിരിക്കും. ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോയുടെയും മുൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെയും നേതൃത്വത്തിലായിരിക്കും ഉപവാസ സമരം സംഘടിപ്പിക്കുക. കേരള റീജയണൽ ലാറ്റിൻ കാത്തലിക്ക് കൗണസിലിൻറെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കാനും തീരുമാനമുണ്ട്.