തലസ്ഥാനം സ്തംഭിപ്പിച്ച് മത്സ്യത്തൊഴിലാളികളുടെ റോഡ് ഉപരോധം. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു

വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിനെതിരെ റോഡ് ഉപരോധവുമായി സമര സമിതി. ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലാണ് സമരം. ചാക്ക, തിരുവല്ല, വിഴിഞ്ഞം, പൂവാര്‍, ഉച്ചക്കട, ആറ്റിങ്ങല്‍ എന്നിവിടങ്ങളിലാണ് റോഡ് ഉപരോധിക്കുന്നത്. പലയിടത്തും ഗതാഗതം സ്തംഭിച്ചു. വള്ളങ്ങളടക്കം ഉപയോഗിച്ചാണ് ഉപരോധം.

വി എസ് എസ് സിയിലേക്കുള്ള റോഡ് പൂര്‍ണമായി സ്തംഭിപ്പിച്ചിട്ടുണ്ട്. വിമാനത്താവള റോഡും സമരക്കാര്‍ ഉപരോധിക്കുന്ന സാഹചര്യത്തില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലായിട്ടുണ്ട്. കൂടുതല്‍ പേര്‍ സമരത്തില്‍ പങ്കെടുക്കുന്നതിനായി ചാക്കയിലേക്ക് എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുകയാണ്. ഉപരോധത്തെ തുടര്‍ന്ന് വാഹനങ്ങള്‍ അടിമാലി വഴി തിരിച്ചുവിടുകയാണ്. നേര്യമംഗലം-ഇടുക്കി റോഡ് താത്കാലികമായി അടച്ചു.

Leave a Reply

Your email address will not be published. Required fields are marked *