വിഴിഞ്ഞം സമരം ശക്തമാക്കാനുറച്ച് ലത്തീന്‍ അതിരൂപത; പള്ളികളില്‍ സര്‍ക്കുലര്‍ വായിച്ചു

വിഴിഞ്ഞം തുറമുഖ സമരത്തില്‍ നിന്ന് പിന്നോട്ടിലെന്ന് ലത്തീന്‍ അതിരൂപത. തിരുവനന്തപുരം ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ ഇന്ന് സര്‍ക്കുലര്‍ വായിച്ചു. സമരം ശക്തമാക്കാനാണ് തീരുമാനം. സര്‍ക്കാരിന്റേത് ഏകപക്ഷീയമായ നിലപാടുകളാണെന്ന് സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.
നളെ നടത്താനിരിക്കുന്ന റോഡ് ഉപരോധത്തിന്റെയും ബുധനാഴ്ച നടത്താനിരിക്കുന്ന സമരത്തിന്റെയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആര്‍ച്ച് ബിഷപ്പിന്റെ സര്‍ക്കുലര്‍. തുറമുഖ കവാടത്തിലെ സമരം തുടങ്ങി ഇത് അഞ്ചാം തവണയാണ് ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലെ പള്ളികളില്‍ സര്‍ക്കുലര്‍ വായിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *