നവകേരളീയം കുടിശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി നീട്ടി:മന്ത്രി വി.എന്‍. വാസവന്‍ 

ഏപ്രില്‍ 30ന് അവസാനിച്ച നവകേരളീയം കുടിശിക നിവാരണ യജ്ഞം ഒരു മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിച്ചതായി സഹകരണ രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ . കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വായ്പാ കുടിശികയില്‍ ഇളവുകള്‍ നല്‍കി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായിരുന്നു നവ കേരളീയം കുടിശിക നിവാരണ യജ്ഞം ആരംഭിച്ചത്. നേരത്തെ  മാര്‍ച്ച് 31 ന് പൂര്‍ത്തിയാക്കാനായിരുന്നു തീരുമാനം. കേരള ബാങ്ക് ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളില്‍ കുടിശിക നിവാരണ യജ്ഞം മികച്ച രീതിയില്‍ നടന്നിരുന്നു. എന്നാല്‍ വായ്പാ കുടിശികയായിട്ടുള്ള സഹകാരികള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്നതോടെ വ്യാപാര വ്യവസായ രംഗത്തും ഉണര്‍വുണ്ടായിട്ട് അധികകാലമായിട്ടില്ലെന്നും വരുമാനം പൂര്‍ണ തോതില്‍ ലഭ്യമായില്ലെന്നും സഹകാരികള്‍ അറിയിക്കുകയും കുടിശിക നിവാരണത്തിന് സമയം അനുവദിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഇതു പരിഗണിച്ച് ഏപ്രില്‍ 30 വരെ ദീര്‍ഘിപ്പിച്ചിരുന്നു. എന്നാല്‍ നിരവധി പേര്‍ ഈ സൗകര്യം ദീര്‍ഘിപ്പിച്ചാല്‍ വായ്പാ കുടിശിക അടയ്ക്കാന്‍ കഴിയുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കേരള ബാങ്ക് അടക്കമുള്ള സഹകരണ സ്ഥാപനങ്ങളില്‍ നടപ്പിലാക്കിയ നവകേരളീയം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പരിപാടി ഒരു മാസത്തേയ്ക്ക് കൂടി ദീര്‍ഘിപ്പിക്കുന്നുവെന്ന് സഹകരണം, രജിസ്‌ട്രേഷന്‍ മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു.  മേയ് 31 വരെയാണ് ദീര്‍ഘപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *