ജന്മദിനം ആഘോഷിച്ച് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: 99-ാം ജന്മദിനം ആഘോഷിച്ച് മുന്‍ മുഖ്യമന്ത്രിയും ജനപ്രീയ കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്‍. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു വി എസിന്റെ പിറന്നാള്‍ ആഘോഷം. ആരോഗ്യ പ്രശ്‌നങ്ങള്‍മൂലം തിരുവനന്തപുരം ബാര്‍ട്ടണ്‍ഹില്ലില്‍ മകന്‍ വി എ അരുണ്‍കുമാറിന്റെ വീട്ടില്‍ പൂര്‍ണ വിശ്രമത്തിലാണ് . ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം അണുബാധയുണ്ടാകാതിരിക്കാന്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സിപിഎമ്മിന്റെ സ്ഥാപക നേതാവാണ്.
