വഖഫ് നിയമ ഭേദഗതി ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു; പ്രതിഷേധവുമായി പ്രതിപക്ഷം

വഖഫ് നിയമ ഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു. കേന്ദ്രമന്ത്രി കിരണ്‍ റിജിജുവാണ് ലോക്‌സഭയില്‍ ബില്ല് അവതരിപ്പിക്കുന്നത്. 8 മണിക്കൂര്‍ ബില്ലിന്‍മേല്‍ സഭയില്‍ ചര്‍ച്ച നടക്കും. ശേഷം കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു സഭയില്‍ മറുപടി നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും ചര്‍ച്ചയില്‍ സംസാരിക്കും. ബില്ലിനെതിരെ ശക്തമായി പ്രതിഷേധം തുടരാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേസമയം, സഭയില്‍ രാഹുല്‍ ഗാന്ധിയില്ല.
ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ചേര്‍ക്കാനാകുമോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോര്‍ട്ടിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോണ്‍ഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹസിച്ചു.
ബില്‍ അവതരിപ്പിക്കാന്‍ മന്ത്രിയെ ക്ഷണിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തി. ബില്ല് അവതരണത്തില്‍ ക്രമ പ്രശ്‌നം ഉന്നയിച്ച് പ്രതിപക്ഷം. നിയമം അടിച്ചേല്‍പ്പിക്കുകയാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. ഭേദഗതികളിലെ എതിര്‍പ്പുകള്‍ പറയാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യഥാര്‍ത്ഥ ബില്ലില്‍ ചര്‍ച്ച നടന്നിട്ടില്ലെന്ന് പ്രേമചന്ദ്രന്‍ ഉന്നയിച്ചു. ജെ പി സിക്ക് ഭേദഗതി നിര്‍ദ്ദേശങ്ങള്‍ ബില്ലില്‍ ചേര്‍ക്കാനാകുമോയെന്നും പ്രേമചന്ദ്രന്‍ ചോദിച്ചു. പ്രതിപക്ഷം പറഞ്ഞതനുസരിച്ചാണ് ബില്ല് ജെപിസിക്ക് വിട്ടതെന്നും ജെ പി സി റിപ്പോര്‍ട്ടിന് ക്യാബിനറ്റ് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കി. എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ അമിത് ഷാ, കോണ്‍ഗ്രസ് കാലത്തെ പോലുള്ള നടപടികളല്ലെന്നും പരിഹാസിച്ചു.