കെ.എസ്.ആര്‍.ടിക്കും കെ.എസ്.ഇ.ബിക്കും പിന്നാലെ വാട്ടര്‍ അതോറിറ്റിയിലെ ഇടതു സംഘടനാ ജീവനക്കാരും സമരത്തിലേക്ക്

സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ കേരള വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരും പ്രത്യക്ഷസമരത്തിലേക്ക്. വാട്ടര്‍ അതോറിറ്റിയിലെ ഇടത് സംഘടന സിഐടിയു ആണ് സമരത്തിനൊരുങ്ങുന്നതെന്നത് ശ്രദ്ധേയമാണ്.. ശമ്പള പരിഷ്‌ക്കരണം, ഓഫീസുകളുടെ പുനഃസംഘടന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാളെ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടന സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ശമ്പളപരിഷ്‌ക്കരണം, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുന്ന അശാസ്ത്രീയ പുനഃസംഘടനാ പിന്‍വലിക്കുക, സര്‍ക്കിള്‍ ഓഫീസുകളുടെ പരിധി ഒരു ജില്ലയില്‍ മാത്രമാക്കുക, നിയമസഭാ മണ്ഡലം മുഴുവന്‍ ഒരു ഡിവിഷന്റെ പരിധിയിലാക്കുക, ജോലിഭാരം വീതിക്കുക, പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന മാനേജ്മെന്റിന് മുന്നില്‍ ഉന്നയിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടിസിക്കും കെ.എസ്.ഇ.ബിക്കും പിന്നാലെ സി.ഐ.ടി.യു നേതൃത്വത്തില്‍ നടക്കുന്ന സമരം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും.