ഈ പ്രദേശങ്ങളില്‍ ജലവിതരണം മുടങ്ങും, അറിയിപ്പുമായി വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: വൈദ്യുതി തകരാര്‍ മൂലം അരുവിക്കരയിലെ വാട്ടര്‍ അതോറിറ്റിയുടെ നാലു ജല ശുദ്ധീകരണശാലകളുടെ പ്രവര്‍ത്തനം രണ്ടു മണിക്കൂറോളം തടസ്സപ്പെട്ടു. നിലവില്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുകയും പ്ലാന്റുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തിച്ച തുടങ്ങുകയും ചെയ്തിട്ടുണ്ട്.

എങ്കിലും രണ്ടുമണിക്കൂര്‍ പ്ലാന്റ് പ്രവര്‍ത്തനം നിലച്ചിരുന്നതിനാല്‍ മാര്‍ച്ച് 20, 21 തീയതികളില്‍ തിരുവനന്തപുരം കോര്‍പ്പറേഷലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ള വിതരണം തടസ്സപ്പെടാന്‍ സാധ്യതയുണ്ട്. ഉപഭോക്താക്കള്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.