വിശ്വാസികളെ അവഗണിച്ചുകൊണ്ടു മുന്നോട്ടു പോകാനാകില്ല : സ്പീക്കര്‍ എ.എന്‍.ഷംസീര്‍

തിരുവനന്തപുരം : വിശ്വാസികളെ അവഗണിച്ചുകൊണ്ടു സമൂഹത്തിനു മുന്നോട്ടു പോകാനാകില്ലെന്നു നിയമസഭാ സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ നമുക്കിടയില്‍ വര്‍ഗീയത കുത്തിവയ്ക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നു. ഭരണഘടനാ ശില്‍പികളില്‍ പ്രധാനിയായ അംബേദ്കറെ പോലും അധിക്ഷേപിക്കുന്ന കാലമാണ്. ശാസ്ത്രത്തെ സംബന്ധിച്ചു താന്‍ ഇനി ഒന്നും പറയില്ല. ചിലതു പറഞ്ഞപ്പോള്‍ ചിലര്‍ തന്റെ കോലം കത്തിച്ചു. വിട്ടിലേക്കു പ്രതിഷേ മാര്‍ച്ചു നടത്തി. വിശ്വാസത്തിന്റെ പേരില്‍ മനുഷ്യരെ വേര്‍തിരിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം സിനഡിന്റെ
68 മത് ലൂഥറൻ മഹാ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു സ്പീക്കര്‍. വി.കെ.പ്രശാന്ത് എം എല്‍ എ, നാഗര്‍കോവില്‍ കണ്‍കോര്‍ഡിയ സെമിനാരി പ്രിന്‍സിപ്പല്‍ റവ. ഡോ: ടി.സാമുവല്‍, സിനഡ് പ്രസിഡന്റ് റവ. ഡോ: എം.മോഹനന്‍, റവ. വൈ.കെ.മോഹന്‍ദാസ്, ഡോ: കെ.പി.ലാലാദാസ്, സിനഡ് ട്രഷറര്‍ വര്‍സസ് ബെല്ലാര്‍ഡ്‌സണ്‍, സിനഡ് വൈസ് പ്രസിഡന്റ് റവ. ജെ.മോഹന്‍രാജ്, സിനഡ് സെക്രട്ടറി എ.പ്രമോദ്കുമാര്‍ , എ.ആര്‍.ഷാജി എന്നിവർ പ്രസംഗിച്ചു.