‘ആരും ചിന്തിക്കാത്ത തരത്തിൽ തിരിച്ചടി നൽകും’; ഭീകരവാദികളെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

പാറ്റ്ന: പഹൽഗാം ഭീകരാക്രമണം രാജ്യത്തിന്റെ ആത്മാവിനേറ്റ മുറിവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണം നടത്തിയവർക്കും ഗൂഢാലോചന നടത്തിയവർക്കും കടുത്ത ശിക്ഷ നൽകുമെന്നും ബീഹാറിൽ നടന്ന പരിപാടിയിൽ മോദി പറഞ്ഞു. ഭീകരവാദത്തെ ഇന്ത്യ ഒറ്റക്കെട്ടായി നേരിടും അവർക്ക് സങ്കല്പിക്കാൻ പോലും കഴിയാത്ത ശിക്ഷ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശക്തമായ മുന്നറിയിപ്പ് നൽകുന്നുവെന്നും ഈ ഭീകരാക്രമണം നടത്തിയവർ ചിന്തിക്കാത്ത തരത്തിൽ തിരിച്ചടി നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ലോകത്ത് എവിടെ പോയി ഒളിച്ചാലും ഭീകരരെ കണ്ടെത്തും. ആക്രമണത്തെ ഭീരുത്വമെന്നും മനുഷ്യത്വരഹിതമായ പ്രവൃത്തിയെന്നും വിശേഷിപ്പിച്ച മോദി മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ വേദന മുഴുവൻ രാജ്യവും പങ്കിടുന്നുവെന്ന് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *