ക്വിറ്റ് ഇന്ത്യാ സമരത്തിനു കോണ്‍ഗ്രസ്സിനെ പ്രേരിപ്പിച്ചത്
നേതാജി സുഭാഷ് ചന്ദ്ര ബോസ് – ജി.ദേവരാജന്‍.

ഡൊമിനിയന്‍ പദവി എന്ന ആവശ്യം മാറ്റി സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം ലക്ഷ്യമാക്കി ക്വിറ്റ് ഇന്ത്യാ സമരം കോണ്‍ഗ്രസ്സ് ആരംഭിച്ചത് നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ പ്രവര്‍ത്തനം മൂലമാണെന്ന് ഫോര്‍വേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജന്‍.

ഫാസിസം ക്വിറ്റ് ഇന്ത്യ, കോര്‍പ്പറേറ്റിസം ക്വിറ്റ് ഇന്ത്യ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഫോര്‍വേഡ് ബ്ലോക്ക് ഓഗസ്റ്റ് 9 മുതല്‍ 15 വരെ നടത്തുന്ന ക്യാമ്പയിന്റെ സംസ്ഥാന തല ഉദ്ഘാടനം കൊല്ലത്തു നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

1928 ലെ കൊല്‍ക്കത്ത കോണ്‍ഗ്രസ്സി ല്‍ സുഭാഷ് ചന്ദ്ര ബോസും ജവഹര്‍ലാ ല്‍ നെഹ്രുവുമടങ്ങുന്ന യുവതലമുറ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണമെന്നും ഇക്കാര്യത്തി ല്‍ കോണ്‍ഗ്രസ്സ് അന്ത്യശാസനം നല്‍കണമെന്നുമുള്ള പ്രമേയം അവതരിപ്പിച്ചെങ്കിലും വിജയിച്ചില്ല. 1938ല്‍ സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ്സിന്റെ പ്രസിഡണ്ടായി ഐക്യകണ്‌ഠേന തെരഞ്ഞെടുക്കപ്പെട്ടപ്പോ ള്‍ വീണ്ടും ഇതേ പ്രമേയം ഉയര്‍ത്തികൊണ്ടു വന്നു. 1939 ല്‍ സ്വാതന്ത്ര്യ സമ്പാദനത്തിലുള്ള മാര്‍ഗ്ഗത്തിനെ സംബന്ധിച്ച് മഹാത്മാഗാന്ധിയുമായി അഭിപ്രായവ്യത്യാസമുണ്ടായ സുഭാഷ് ചന്ദ്ര ബോസ് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സ്ഥാനം രാജിവെച്ച് ഫോര്‍വേഡ് ബ്ലോക്ക് രൂപികരിച്ചതും, രണ്ടാം ലോകമഹായുദ്ധത്തിന്റെ സാഹചര്യങ്ങ ള്‍ പ്രയോജനപ്പെടുത്തി ഇന്ത്യ ന്‍ സ്വാതന്ത്ര്യ സമരത്തിന്റെ രീതിമാര്‍ഗ്ഗങ്ങ ള്‍ മാറ്റണമെന്ന നേതാജിയുടെ അഭ്യര്‍ത്ഥനയും ഇന്ത്യക്കു പുറത്ത് നേതാജി നടത്തിയ പ്രവര്‍ത്തനങ്ങളുമാണ് കോണ്‍ഗ്രസ്സിനെ ക്വിറ്റ് ഇന്ത്യാ സമരത്തിനു പ്രേരിപ്പിച്ചത്.

ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ആര്‍.എസ്സ്.എസ്സ്‌കാരെപ്പോലെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ സമരത്തെ ഒറ്റുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളിലാണ് ഏര്‍പ്പെട്ടിരുന്നത്. അതിനാല്‍ ഇന്ത്യ ന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് സംസാരിക്കുവാന്‍ സംഘപരിവാറിനും കമ്മ്യൂണിസ്റ്റുകള്‍ക്കും അവകാശമില്ലെന്നും ദേവരാജന്‍ അഭിപ്രായപ്പെട്ടു.

ഫോര്‍വേഡ് ബ്ലോക്ക് ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സ്റ്റാലി ന്‍ പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറിമാരായ എസ്.എസ്.നൗഫല്‍, ഷറഫുദ്ദീന്‍ മണക്കാട്, നളിനാക്ഷന്‍, ആറ്റൂ ര്‍ ഷാജി, നസീം കോടംവിള, രാജുക്കുട്ടി, ഗാനപ്രിയന്‍, സംസ്ഥാന കമ്മിറ്റിയംഗം കിളികൊല്ലൂര്‍ രംഗനാഥ്, ടി.യു.സി.സി. ജില്ലാ സെക്രട്ടറി അജിത്ത് കുരീപ്പുഴ, പുരോഗമന കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് കുറ്റിയില്‍ ഷംസുദ്ദീന്‍, അഗ്രഗാമി മഹിളാ സമിതി ജില്ലാ പ്രസിഡന്റ് സൂര്യകല, ജി.രാജു, ബിജു രാമചന്ദ്രന്‍, സെല്‍വ ന്‍ ആനേഴത്ത്, ബിജു നീണ്ടകര, ഉഷാ സെല്‍വന്‍, മോഹന്‍ജി, തൌഫീഖ് ശൂരനാട് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *