‘ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നത്’ , ചെണ്ടമേളം ഉടൻ നിർത്തണം ; ദേഷ്യപ്പെട്ട് മുഖ്യമന്ത്രി

പ്രകടനത്തിന്റെ ഭാഗമായുള്ള വാദ്യമേളത്തിൽ രോഷാകുലനായി മുഖ്യമന്ത്രി. കോട്ടയത്ത് കെ എസ് റ്റി എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സമ്മേളനം നടക്കുന്നതിനിടെ മൈതാനത്തിന് പുറത്ത് ചെണ്ടമേളം നടന്നതാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്. ഏതു പരിപാടിയുടെ ഭാഗമായുള്ള മേളമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. നിങ്ങളുടെ പരിപാടിയിൽ സംസാരിക്കുന്നത് നിങ്ങൾ കേൾക്കാൻ പാടില്ല എന്ന തരത്തിലുള്ള ചെണ്ടകൊട്ടാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ജൂൺ മാസത്തിലേക്ക് ഉള്ള പുസ്തകങ്ങൾ റെഡി ആയി. ഈ തരത്തിൽ മാറ്റങ്ങൾ വരുമ്പോൾ ആണ് ചില ആശ്ചര്യപെടുത്തുന്ന പ്രതികരണങ്ങൾ നടത്തുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല ഭരണകർത്താവ് ആയിരിക്കുമ്പോൾ ആണ് കുട്ടികൾക്ക് ഫോട്ടോസ്റ്റാറ്റ് എടുത്ത് നൽകേണ്ടി വന്നത്.

വിദ്യാലയങ്ങളിൽ സഹപാഠികളെ പോലും വേർതിരിച്ച് കാണുന്നു. അതിനു വേണ്ട വർഗീയതയുടെ വിഷവിത്ത് കുട്ടികളുടെ മനസിൽ ഇടുന്നു. അതിനെ നിസാരമായി കാണരുത് . നാട് ഉപേക്ഷിച്ച പല അന്ധവിശ്വാസങ്ങളും തിരിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു എന്നാല് ശരിയായ ശാസ്ത്രചിന്ത വളർത്താൻ അധ്യാപകർക്ക് കഴിയണം.

ഗാന്ധി വധം പഠിക്കേണ്ടതില്ല എന്നാണ് ഇന്ത്യ ഗവണ്മെൻ്റിൻ്റെ നിലപാട്. കാരണം അത് മറച്ച് വെക്കപ്പെടണം. കൊലപാതകത്തിന് കൂട്ടുന്നവരെ വീരപുരുഷന്മാരക്കുന്നു. യഥാർത്ഥ ചരിത്രം മറച്ചുവെക്കുന്നു. മുഗൾ ഭരണം എന്നൊരു കാലമേ ഇല്ല എന്നും പറയുന്നു. എന്നാൽ യഥാർത്ഥ ചരിത്രം കേരളത്തിൽ പഠിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.