ഷാരൂഖിനെ എത്തിക്കുന്നതിനിടെ കാറിന്റെ ടയര്‍ പൊട്ടി, ഒരു മണിക്കൂറോളം പെരുവഴിയില്‍

ആലപ്പുഴ- കണ്ണൂര്‍ എക്സ്പ്രസ് ട്രെയിനില്‍ തീവച്ച പ്രതിയെ മഹാരാഷ്ട്രയില്‍ നിന്ന് കോഴിക്കോട്ടേയ്ക്ക് എത്തിക്കുന്നതിനിടെ നടന്നത് നാടകീയ സംഭവങ്ങള്‍. പ്രതിയെ കൊണ്ടുവന്ന വാഹനത്തിന്റെ ടയര്‍ പഞ്ചറാവുകയും സാങ്കേതിക തകരാര്‍ ഉണ്ടാവുകയും ചെയ്തതോടെ രണ്ട് കാറുകള്‍ മാറിക്കയറ്റിയാണ് ഒടുവില്‍ കോഴിക്കോട് എത്തിച്ചത്.
തലപ്പാടി അതിര്‍ത്തി ചെക്ക്പോസ്റ്റ് വരെ ഇന്നോവ കാറിലായിരുന്നു ഷാരൂഖിനെ കൊണ്ടുവന്നത്. പുലര്‍ച്ചെ ഒരുമണിയോടെ തലപ്പാടി വിട്ടു. പിന്നീട് ഈ വാഹനം മാറ്റി ഫോര്‍ച്യൂണര്‍ കാറില്‍ കാസര്‍കോട് അതിര്‍ത്തി കടന്നു. കണ്ണൂരില്‍ നിന്ന് ദേശീയപാത ഒഴിവാക്കി മമ്മാക്കുന്ന ധര്‍മ്മടം വഴിയാണ് പ്രതിയുമായി പൊലീസ് പോയത്. ഇതിനിടെ മൂന്നരയോടെ കണ്ണൂര്‍ മേലൂരിന് സമീപമെത്തിയപ്പോള്‍ കാറിന്റെ ടയര്‍പൊട്ടി. 45 മിനിട്ടോളം വഴിയില്‍ കിടന്നു. പിന്നാലെ എടക്കാട് പൊലീസ് എത്തി സ്ഥലത്ത് സുരക്ഷ ഒരുക്കി. തുടര്‍ന്ന് കണ്ണൂര്‍ എ ടി എസിന്റെ ബൊലേറോ ജീപ്പ് എത്തിച്ചു. എന്നാല്‍ ഈ വാഹനവും എഞ്ചിന് തകരാര്‍മൂലം യാത്ര മുടക്കി. ശേഷം നാലേ മുക്കാലോടെ മറ്റൊരു സ്വകാര്യവാഹനം എത്തിച്ച് ഷാരൂഖിനെ ആറുമണിയോടെ കോഴിക്കോട് എത്തിക്കുകയായിരുന്നു.
ഷാരൂഖ് സെയ്ഫിയെ മാലൂര്‍ക്കൂന്ന് പൊലീസ് ക്യാമ്പിലേയ്ക്കാണ് കൊണ്ടുവന്നത്. ഇവിടെവച്ച് വിശദമായി ചോദ്യം ചെയ്തതിനുശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. ഇതിനുശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നാണ്