ആ പാവം പെണ്‍കുട്ടിയെ എന്തിന് ആക്രമിക്കുന്നു

വാര്‍ത്ത സമ്മേളനത്തില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ മാധ്യങ്ങളോട് പറഞ്ഞതാണിത്.മാധ്യമ പ്രവര്‍ത്തകര്‍ ഒരു നിമിഷം ഞെട്ടി.ഇ പി മണിപ്പൂരിലെ പെണ്‍കുട്ടികളെ കുറിച്ചാണോ പറഞ്ഞതെന്ന സംശയമായി മാധ്യമപ്രവര്‍ത്തകര്‍ക്ക്.അത് ഇപി തന്നെ തിരുത്തി
താന്‍ പറഞ്ഞത് മുഖ്യമന്ത്രിയുടെ മകളെ കുറിച്ചാണ്.മാസപ്പടി വിവാദം ചൂട്ടിക്കാട്ടിയായിരുന്നു ഇ പി ജയരാജന് സംസാരിച്ചത്.എന്ത് ആ പാവം പെണ്‍കുട്ടിയെ ആക്രമിക്കുന്നുആരോപണ വിധേയരായവര്‍ വിശദീകരണം നല്‍കില്ല എന്ന് മാധ്യമപ്രവര്‍ത്തര്‍ ചോദിച്ചപ്പോഴായിരുന്നു ഇപിയുടെ പ്രതികരണം.
മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും ആക്രമിക്കുന്നതിനാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്.വീണയ്ക്കെതിരെ വ്യക്തിഹത്യയാണ് നടക്കുന്നതെന്നും ഇപി ജയരാജന് പറഞ്ഞു.തിന് മാധ്യമങ്ങള്‍ കൂട്ട് നില്‍ക്കരുത്. പണം വാങ്ങിയവര്‍ക്കും കൊടുത്തവര്‍ക്കും പരാതിയില്ലാത്ത വിഷയമാണിത്.ഇരുവരും ആദായനികുതി അടച്ചിട്ടുണ്ട്.കണ്‍സള്‍ട്ടന്‍സി തെറ്റാണോ എന്നും ഇപി ചോദിച്ചു.അമിത് ഷായുടെ മകനും കണ്‍സള്‍ട്ടന്‍സി ഉണ്ടല്ലെ എന്നും ഇപി പറഞ്ഞു