ഭാര്യ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു ; ഭര്‍ത്താവും സുഹൃത്തും അറസ്റ്റിൽ |Shocking News

തൃശൂര്‍: കുന്നംകുളത്ത് യുവതിയെ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ചു. കേസില്‍ ഭര്‍ത്താവും ബന്ധുവായ സുഹൃത്തും അറസ്റ്റിലായി .കുന്നംകുളം പഴുന്നാന, ചെമ്മന്തിട്ട സ്വദേശികളായ 31കാരനെയും 47കാരനെയുമാണ് കന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്. യുവതിയെ അതിക്രൂരമായി പീഡിപ്പിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ബിയര്‍ ബോട്ടില്‍ കയറ്റുകയും ചെയ്തു. പീഡനത്തിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പെന്‍ഡ്രൈവിലാക്കി സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നും പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
കൂട്ടബലാല്‍സംഗത്തിനും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചതിന് ഐടി ആക്ട് പ്രകാരവുമാണ് കേസെടുത്തത്. ഗാര്‍ഹിക പീഡനത്തിനും കേസ് ചുമത്തിയിട്ടുണ്ട്. ക്രൂരമായ പീഡനത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. ഇതോടെയാണ് സംഭവം പുറംലോകമറിയുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പോലിസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് രണ്ട് പ്രതികളും അറസ്റ്റിലായത്.
യുവതിയെ ക്രൂരമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണങ്ങളും യുഎസ്ബി പെന്‍ഡ്രൈവ് അടക്കമുള്ളവയും പോലിസ് സംഘം കസ്റ്റഡിയിലെടുത്തു. ഒരുവര്‍ഷമായി പീഡനം തുടരുന്നതായാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇവര്‍ കുറേക്കാലമായി കേരളത്തിന് പുറത്തായിരുന്നു. ഈ അടുത്താണ് ഇവര്‍ കേരളത്തിലേക്ക് തിരികെ വന്ന് താമസം തുടങ്ങിയത്. ഇവരെ തെളിവെടുപ്പിന് കൊണ്ടുപോയി. യുവതി ഇപ്പോള്‍ അപകടനില തരണം ചെയ്തെന്നാണ് പോലിസ് പറയുന്നത്