യോഗദിനത്തില്‍ പങ്കെടുത്തില്ല; സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം തടഞ്ഞുവയ്ക്കാന്‍ ഉത്തരവ്; വിവാദമായതിന് പിന്നാലെ പിന്‍വലിച്ചു

ന്യൂഡല്‍ഹി: യോഗദിന പരിപാടിയില്‍ പങ്കെടുക്കാതിരുന്ന ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം തഞ്ഞുവയ്ക്കുമെന്ന ഉത്തരവുമായി വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. വിവാദമായതോടെ ഉത്തരവ് പിന്‍വലിച്ചു. അന്താരാഷ്ട്ര യോഗദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയില്‍ ഹാജര്‍ നില കുറവായ സാഹചര്യത്തിലായിരുന്നു വിവാദ ഉത്തരവ്.

വൈല്‍ഡ്‌ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ അറന്നൂറിലേറെ ജീവനക്കാര്‍ ഉണ്ടെങ്കിലും പരിപാടിയില്‍ പങ്കെടുത്തത് 75 പേര്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ മുന്‍കൂര്‍ അറിയിപ്പില്ലാതെ ഹാജരാകാതിരുന്ന ജീവനക്കാരോട് വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് അധികൃതരുടെ വിശദീകരണം.