ചേര്‍ത്തല: വന്ദേ ഭാരതിന്റെ വരവോടെ എറണാകുളം കായംകുളം റെയില്‍പാതയില്‍ വര്‍ഷങ്ങളായുള്ള സ്ഥിരം യാത്രക്കാര്‍ക്ക് ദുരിതം. പല സ്റ്റേഷനുകളിലും പാസഞ്ചര്‍ ട്രെയിന്‍ പിടിച്ചിടുന്നതിനാല്‍ രാത്രി വൈകിയാണ് വീട്ടിലെത്താന്‍ കഴിയുന്നത്. നൂറുകണക്കിന് വനിതകള്‍ ഉള്‍പ്പെടെ വന്ദേഭാരത് വന്നതോടെ ദുരിതത്തിലാണ്. ഇതോടൊപ്പം രാവിലെ പാസഞ്ചര്‍ വണ്ടികളുടെ സമയമാറ്റവും ദുരിതത്തിന്റെ ആക്കം കൂട്ടിയിരിക്കുകയാണ്.
പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലാണെന്ന് യാത്രക്കാര്‍ പറയുന്നു. വൈകുന്നേരങ്ങളില്‍ നേരത്തെ ഉണ്ടായിരുന്ന രാജധാനി, ഹസ്രത്ത്,നിസാമുദ്ദീന്‍ ടെയിനുകളുകള്‍ കടന്നു വരുമ്പോളുണ്ടാകുന്ന ദുരിതത്തിന് പുറമേയാണ് വന്ദേഭാരതിന്റെ വരവോടെയുള്ള ദുരിതം.റെയില്‍വെ യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ കണ്ണുതുറക്കണമെന്ന് ആവശ്യവുമായി ചേര്‍ത്തലയില്‍ ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ സംഘടിപ്പിച്ച യോഗത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറു കണക്കിന് യാത്രക്കാര്‍ പങ്കെടുത്തു. ഫ്രണ്ട്‌സ് ഓണ്‍ റെയില്‍ സെക്രട്ടറി കെ.ജെ.ലിയോണ്‍സ്,എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിന്ദു വയലാര്‍, ദിനു മാരാരിക്കുളം,ശിവപ്രസാദ് പട്ടണക്കാട് എന്നിവര്‍ സംസാരിച്ചു