സ്ത്രീവിരുദ്ധപരാമര്‍ശവുമായി ശക്തിമാന്‍ !! നടന്‍ മുകേഷ് ഖന്നയ്‌ക്കെതിരെ നടപടിയുമായി ഡല്‍ഹി വനിതാകമ്മീഷന്‍

ന്യൂഡല്‍ഹി: സ്ത്രീ വിരുദ്ധ പരാമര്‍ശത്തേത്തുടര്‍ന്ന് വിവാദത്തിലായിരിക്കുകയാണ് നടന്‍ മുഖേഷ് ഖന്ന.സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ നടനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ സ്വാതി മലിവാല്‍ സൈബര്‍ സെല്ലിന് നോട്ടീസ് നല്‍കി.
‘മീടൂ’ മൂവ്മെന്റുമായി ബന്ധപ്പെട്ട് താരം നടത്തിയ ചില പ്രസ്താവനകളാണ് വിവാദങ്ങള്‍ക്കടിസ്ഥാനം. ലൈംഗിക ബന്ധത്തിന് താല്‍പര്യമുണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ അത് തൊഴിലാക്കിയവരാണ് എന്നാണ് തന്റെ യൂട്യുബ് ചാനലിലൂടെ പങ്കുവച്ച വീഡിയോയില്‍ ഖന്ന പറഞ്ഞത്. ലൈംഗിക അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന്റെ കാരണം സ്ത്രീകള്‍ തന്നെയാണ് എന്നും താരം പറഞ്ഞു. പരാമര്‍ശം വിവാദമായതോടെ നിരവധിയാളുകളാണ് നടനെതിരെ സമൂഹ മാധ്യമങ്ങളില്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.
സെക്‌സ് റാക്കറ്റ് നടത്തുന്നതും നിരപരാധികളായ പുരുഷന്‍മാരെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നതും സ്ത്രീകളാണെന്നും മുകേഷ് ഖന്ന ആരോപിക്കുന്നു. താനുമായി സൗജന്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തയ്യാറാണെന്ന് പറഞ്ഞ് യുവതികള്‍ മെസ്സേജ് അയക്കാറുണ്ടെന്നും എന്നാല്‍ താന്‍ അതിന് മറുപടി നല്‍കാറില്ലെന്നും മുഖേഷ് ഖന്ന വീഡിയോയില്‍ പറയുന്നുണ്ട്. എട്ടു മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയുടെ പകുതി ഭാഗവും സ്ത്രീ വിരുദ്ധമാണ്.