ജോലിഭാരവും മാനസിക സമ്മർദ്ദവും: സർക്കിൾ ഇൻസ്‌പെക്ടർ സ്വമേധയാ വിരമിച്ചു

തിരുവനന്തപുരം :കേരള പോലീസിലെ സർക്കിൾ ഇൻസ്‌പെക്ടർ സരീഷ് പി ആർ ന് സർവീസിൽനിന്നും സ്വമേധയാ വിരമിക്കാൻ സർക്കാർ അനുമതി. ജോലിഭാരവും മാനസിക സമ്മർദ്ദവുമാണ് സ്വയം വിരമിക്കലിന് കാരണമെന്നാണ് സൂചന.

കൊച്ചി സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ ഇൻസ്‌പെക്ടറായി ജോലിനോക്കിവരികയായിരുന്നു സരീഷ്.

സരീഷ് രണ്ടുമാസം മുൻപ് കൊച്ചി സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ അപേക്ഷ പരിഗണിച്ചാണ് സർക്കാർ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് സംസ്ഥാന പോലീസ് മേധാവി കഴിഞ്ഞയാഴ്ച്ച പുറത്തിറക്കി.

സെപ്റ്റംബർ 30ന് ഉച്ചകഴിഞ്ഞു വിരമിക്കൽ പ്രാബല്യത്തിൽ വരുമെന്നാണ് ഉത്തരവ്. സരീഷിന് 2028 മെയ്‌ 31വരെ ഔദ്യോഗിക കാലാവധി ഉണ്ടായിരുന്നതാണ്.

സരീഷ് സർ വീസിൽ 20 വർഷവും 10മാസവും 21ദിവസവും പൂർത്തിയാക്കിയതായി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഇരുപതു വർഷം പൂർത്തിയാക്കിയതിനാൽ ഇദ്ദേഹത്തിന് പൂർണ്ണ പെൻഷൻ ലഭിക്കും.

Leave a Reply

Your email address will not be published. Required fields are marked *