നിശ്ചലമായി എക്‌സ്, പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍

ന്യൂഡല്‍ഹി: പ്രമുഖ സാമൂഹിക മാധ്യമമായ എക്‌സ് പ്രവര്‍ത്തനരഹിതം. ഇന്ത്യന്‍ സമയം വൈകുന്നേരം 7 മണി മുതല്‍ വൈകുന്നേരം 7.30 വരെയാണ് എക്‌സ് പ്രവര്‍ത്തനരഹിതമായത്. എക്‌സ് തുറക്കാന്‍ കഴിയുന്നില്ലെന്നും പോസ്റ്റ് ഇടാന്‍ കഴിയുന്നില്ലെന്നും കാട്ടി നിരവധി ഉപയോക്താക്കളാണ് പ്രതികരണവുമായി രംഗത്തുവന്നത്.
ആയിരക്കണക്കിന് ഉപയോക്താക്കളാണ് മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ തങ്ങളുടെ നിരാശ പ്രകടിപ്പിച്ചത്. ഹോംപേജ് ലോഡ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിനാലും ഫീഡുകള്‍ പുതുക്കാത്തതിനാലും എക്സില്‍ തങ്ങളുടെ അക്കൗണ്ട് ആക്സസ് ചെയ്യുന്നതില്‍ പ്രശ്നമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറഞ്ഞത്. സെര്‍വറിലെ സാങ്കേതിക തകരാര്‍ ആയിരിക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
‘അബദ്ധത്തില്‍ പറഞ്ഞത്, ക്ഷമിക്കണം’; തൃഷക്കെതിരായ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തമിഴ്‌നാട് ബിജെപി അധ്യക്ഷന്‍
എക്‌സ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ പലയിടത്തും ശൂന്യമായ സ്‌ക്രീനാണ് പ്രത്യക്ഷപ്പെട്ടത്. അരമണിക്കൂറിന് ശേഷമാണ് പ്ലാറ്റ്‌ഫോം വീണ്ടും പ്രവര്‍ത്തനക്ഷമമായത്. യഥാര്‍ത്ഥ കാരണം സംഭവിച്ച് അധികൃതര്‍ പ്രതികരിച്ചിട്ടില്ല. സെര്‍വര്‍ പ്രശ്നം ആയിരിക്കാം, അല്ലെങ്കില്‍ നെറ്റ്വര്‍ക്ക് തടസ്സങ്ങള്‍ കാരണമായിരിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്.