യെല്ലോ ടൂത്ത്സ് പുറത്തിറക്കിയ AI വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

പ്രമുഖ ഡിസൈനിംഗ് കമ്പനിയായ യെല്ലോ ടൂത്ത്സ് പുറത്തിറക്കിയ ഒരു AI വീഡിയോ റിലീസ് ചെയ്തതിന് പിന്നാലെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ നേടുകയാണ്. യെല്ലോ ടൂത്ത്സിലെ സീനിയർ AI വിഷ്വലൈസേഴ്സിന്റെ നേതൃത്വത്തിൽ, കമ്പനിയുടെ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ടായ GAA (Global Academy of Artistry) യിലെ വിദ്യാർത്ഥികളുടെ പ്രോജക്ടിന്റെ ഭാഗമായാണ് ഈ വീഡിയോ തയ്യാറാക്കിയത്. ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

ഇതിന് മുൻപും യെല്ലോ ടൂത്ത്സ് പൂർണ്ണമായും AI സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ഫിലിം പോസ്റ്റർ പുറത്തിറക്കിയിരുന്നു. അതും പ്രേക്ഷകരുടെ വലിയ ശ്രദ്ധ നേടിയിരുന്നു.

കഴിഞ്ഞ 15 വർഷമായി മലയാളം സിനിമാ പോസ്റ്റർ ഡിസൈനിംഗ് രംഗത്ത് സജീവമായ കമ്പനിയാണ് യെല്ലോ ടൂത്ത്സ്. ഇതുവരെ 450-ൽ അധികം മലയാള സിനിമകളുടെ പോസ്റ്ററുകൾ ഡിസൈൻ ചെയ്തിട്ടുണ്ട്. ഇതിലൂടെ സിനിമാ പ്രേക്ഷകരുടെ ഇടയിൽ യെല്ലോ ടൂത്ത്സ് വ്യക്തമായ സ്ഥാനം നേടിയിട്ടുണ്ട്.

GAA (Global Academy of Artistry)യിൽ 3D മോഡലിംഗ്, ഫിലിം പോസ്റ്റർ ഡിസൈൻ, AI വീഡിയോ ക്രിയേഷൻ, 3D ഡിസൈൻ & ആനിമേഷൻ, ഡിജിറ്റൽ മാർക്കറ്റിംഗ്, ഗ്രാഫിക് ഡിസൈൻ തുടങ്ങിയ കോഴ്സുകളാണ് പ്രധാനമായും പഠിപ്പിക്കുന്നത്. പ്രായോഗിക ക്ലാസുകളും വർക്ക്‌ഷോപ്പുകളും വഴിയാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതെന്ന് അധികൃതർ അറിയിച്ചു.