യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു

| കൊച്ചി : ആലുവയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കരിങ്കൊടി കാണിച്ചു. പ്രതിഷേധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ആലുവ കമ്പനി പിടയിലായിരുന്നു പ്രതിഷേധം. ഇന്നലേയും മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധം ഉണ്ടായിരുന്നു. രാത്രിയില്‍ തൃശൂരിലായിരുന്നു ഇന്നലത്തെ പ്രതിഷേധം കോഴിക്കോട് നിന്നും ആലുവയിലേക്ക് മുഖ്യമന്ത്രി പോകും വഴിയാണ് കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് വനിത പ്രവര്‍ത്തകയടക്കമുള്ളവര്‍ ഇന്നലെ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ധനേഷ്, ഗ്രീഷ്മ എന്നിവരെയാണ് കരിങ്കൊടി കാണിച്ചതിന് പോലീസ് അറസ്റ്റ് ചെയ്തത്. അതേസമയം വനിതാ പോലീസുകാര്‍ ഇല്ലാതെ പുരുഷ പോലീസുകാരാണ് ഗ്രീഷ്മയെ അറസ്റ്റ് ചെയ്‌തെന്നും ഇതിനെതിരെ പരാതി നല്‍കുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.കുന്നംകുളത്ത് വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വലിയ ജാഗ്രതയിലായിരുന്നു പോലീസ്. മേഖലയില്‍ വ്യാപകമായി പോലീസിനെ വിന്യസിച്ച് കര്‍ശന ജാഗ്രത ഉറപ്പുവരുത്തി. |