യൂട്യൂബ് വീഡിയോയിലൂടെ തെറ്റായ പ്രചരണം നടത്തി ; കെഎം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ വിധിച്ച് കോടതി

തിരുവനന്തപുരം: മാനനഷ്‌ടകേസിൽ വ്ലോഗർ കെ എം ഷാജഹാന് 5 ലക്ഷം പിഴ ശിക്ഷ. തിരുവനന്തപുരം മുൻസിഫ് കോടതിയാണ് ഷാജഹാനെ ശിക്ഷിച്ചത്. എ ഡി ജി പി എസ് ശ്രീജിത്ത് നൽകിയ സിവിൽകേസിലാണ് വിധി. തെറ്റായ പ്രചരണം നടത്തുന്ന വീഡിയോ യൂട്യൂബിൽ പോസ്റ്റ് ചെയ്തതിനാണ് പരാതി നൽകിയത്. ഷാജഹാൻ പലിശ സഹിതം പണം അയ്ക്കുകയും കോടതി ചെലവ് നൽകണമെന്നുമാണ് വിധി.