മൈനര്‍ പെണ്‍കുട്ടിയെ കഞ്ചാവ് വലിക്കാന്‍ പ്രേരിപ്പിച്ചു; യൂടൂബ് വ്‌ളോഗറെ പോലീസ് കൈയ്യോടെ പൊക്കി അകത്തിട്ടു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കഞ്ചാവ് ഉപയോഗിക്കാന്‍ സമൂഹമാധ്യമത്തിലൂടെ ക്ഷണിച്ച വ്‌ലോഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. മട്ടാഞ്ചേരി പുത്തന്‍പുരയ്ക്കല്‍ അഗസ്റ്റിന്റെ മകന്‍ ഫ്രാന്‍സിസ് നെവിന്‍ അഗസ്റ്റിന്‍ (34) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഇവര്‍ സംസാരിക്കുന്ന വിഡിയോ വൈറലായതോടെ എക്‌സൈസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പോലീസ് വ്‌ളോഗറിനായി വലവീശുകയായിരുന്നു.

വീട്ടില്‍നിന്നു ലഹരി പദാര്‍ഥം കണ്ടെത്തിയില്ലെങ്കിലും ദേഹപരിശോധന നടത്തിയപ്പോള്‍ ഉള്‍വസ്ത്രത്തില്‍നിന്നു 2 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. തുടര്‍ന്ന് ഇയാളെ മട്ടാഞ്ചേരി എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ വി.എസ്.പ്രദീപിന്റെ നേതൃത്വത്തില്‍ അസ്റ്റു ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *