മംഗളൂരുവിൽ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് മലയാളികളെന്ന് സൂചന

മംഗളൂരു : യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ കൊലപ്പെടുത്തിയത് മലയാളികളെന്ന് സൂചന. സുള്ള്യയില്‍ വിലാണ് കൊല നടന്നത് . അന്വേഷണത്തിനായി കര്‍ണാടക പോലീസിന്റെ പ്രത്യേക സംഘം കേരളത്തിലെക്ക് തിരിച്ചു. പ്രതികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി മംഗളൂരു എസ്.പി വ്യക്തമാക്കി. കൊലപാതകം നടത്താം പ്രതികൾ ഉടൻ പിടിയിലാകുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുഖ്യമന്ത്രിയുമായി ഇന്നലെ രാത്രി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കര്‍ണാടക പോലീസ് മേധാവി കേരള ഡി.ജി.പിയോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. കേരള രജിസ്ട്രേഷനിലുള്ള ബൈക്കിലാണ് പ്രതികള്‍ എത്തിയതെന്ന് സൂചന ലഭിച്ചിരുന്നു. ദൃക്സാക്ഷികളും ഇതേ മൊഴിയാണ് പോലീസിന് നല്‍കിയത്. ഇതോടെ പ്രതികള്‍ മലയാളികളാണെന്ന സൂചനയാണ് പോലീസിന് ലഭിച്ചത് .പ്രതികളെ പിടിക്കുടാനുള്ള വിവരങ്ങൾ ലഭിച്ചതായി കര്‍ണാടക പോലീസുമായി അടുത്ത വൃത്തങ്ങള്‍ നല്കുന്നു. എത്രയും വേഗം അറസ്റ്റ് ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രിയെ കര്‍ണാടക ഡി ജി പിയും മംഗളൂരു എസ്.പി അറിയിച്ചിരിക്കുന്നത്. കേരള പോലീസിന്റെ ഭാഗത്ത് നിന്ന് ഇതിനുള്ള സഹായങ്ങള്‍ ഉണ്ടാകണമെന്നാണ് കര്‍ണാടക ഡി.ജി.പി കേരള പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട് .