നിയമസഭ പിരിഞ്ഞു; സഭ ചേര്‍ന്നത് ഒന്‍പത് മിനുട്ട് മാത്രം ; പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫാക്കി

പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്ത നടപടിയില്‍ ഇന്നും നിയമസഭ പ്രക്ഷുബ്ധമായി. പ്രതിഷേധത്തെ തുടര്‍ന്ന് സഭ ഇന്നത്തേക്ക് പിരിഞ്ഞു. വെറും ഒന്‍പത് മിനിട്ട് മാത്രമാണ് സഭ ഇന്ന് ചേര്‍ന്നത്.
ചോദ്യോത്തരവേളയ്ക്കിടെ പ്രതിപക്ഷനേതാവിന്റെ മൈക്ക് ഓഫാക്കി. പ്രതിഷേധ ദൃശ്യങ്ങള്‍ സഭാ ടിവിയില്‍ കാണിച്ചില്ല. പ്ലേക്കാര്‍ഡുമായി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. പ്രതിപക്ഷം സഹകരിക്കാത്തത് നിരാശാജനകമാണെന്ന് സ്പീക്കര്‍ പറഞ്ഞു.
അതേസമയം, വാദികളായ ഏഴ് എംഎല്‍എമാര്‍ പ്രതികളായെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു