നിയമസഭയില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലറങ്ങി പ്രതിപക്ഷാംഗങ്ങള്‍

നിയമസഭയില്‍ ഇന്നും പ്രതിഷേധ സമരങ്ങളുമായി പ്രതിപക്ഷം. പ്ലക്കാര്‍ഡും ബാനറുമുയര്‍ത്തി മുദ്രാവാക്യം വിളിച്ച് സഭയുടെ നടുത്തളത്തിലിറങ്ങിയാണ് പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധിച്ചത്. പ്രതിപക്ഷ ബഹളം അവഗണിച്ച് ചോദ്യോത്തരവേള നടന്നു.
സര്‍ക്കാര്‍ പ്രതിപക്ഷത്തെ മനപ്പൂര്‍വ്വം പ്രകോപിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സഭയില്‍ പറഞ്ഞു. സര്‍ക്കാര്‍ ഏകപക്ഷീയമായി പെരുമാറുകയാണ്. ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാതെ രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
നിയമസഭയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടാണ് പ്രതിപക്ഷ നീക്കം. ലോ- കോളജിലെ എസ് എഫ് ഐ സംഘര്‍ഷം ഉന്നയിച്ച് മുഖ്യമന്ത്രിയെ കൊണ്ട് മറുപടി പറയിക്കുക എന്ന ലക്ഷ്യവുമായാണ് ഇന്നത്തെ പ്രതിപക്ഷ നീക്കം. മുഖ്യമന്ത്രി മറുപടി പറയേണ്ട വിഷയം ഉന്നയിച്ച് നോട്ടീസ് നല്‍കുന്നത് തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ്.