സീനിയർ സിറ്റിസൺ  സർവീസ് കൗൺസിൽ   സെക്രട്ടറിയറ്റ് ധർണ നടത്തി

തിരുവനന്തപുരം: വയോജനങ്ങളുടെഅവകാശങ്ങൾ നേടിയെടുക്കാനുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി  സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിൽ   സെക്രട്ടറിയറ്റ് പടിക്കലും ജില്ലാ കളക്ട്രേറ്റുകൾക്കു മുമ്പിലും കൂട്ട ധർണ സംഘടിപ്പിച്ചു. സാർവത്രിക വയോജന പെൻഷൻ അനുവദിക്കുക, വാർധക്യകാല പെൻഷൻ 60 വയസ് കഴിഞ്ഞവർക്ക് 5000 രൂപയും 80 കഴിഞ്ഞവർക്ക് 7500 രൂപയും നൽകുക, വയോജനങ്ങളെമെഡി സെപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ പരിഹരിക്കുക, റെയിൽവേ യാത്രാ ഇളവ് പുനസ്ഥാപിക്കുക, വയോജനങ്ങളുടെ തുടർ സേവനം ഉറപ്പു വരുത്തുക, വയോമിത്രം പദ്ധതി വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യ ങ്ങളാണ്  സംഘടന ഉന്നയിക്കുന്നത്.

രാഷ്ട്രീയ സാംസ്ക്കാരിക സാമൂഹ്യ സംഘടനാ രംഗത്തെ പ്രമുഖരായ വ്യക്തികൾ ധർണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറിയറ്റ് പടിക്കൽ സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം വി.പി.ഉണ്ണിക്കൃഷ്ണൻ ധർണ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ഹനീഫാ റാവുത്തർ, ജില്ലാ പ്രസിഡന്റ് പി.ചന്ദ്ര സേനൻ, സെക്രട്ടറി പി.വിജയമ്മ, ഓർഗനൈസിംഗ് സെക്രട്ടറി കെ.എൽ.സുധാകരൻ, ട്രഷറർ ജീ.സുരേന്ദ്രൻ പിള്ള , നിസാറുദീൻ എന്നിവർ പ്രസംഗിച്ചു. വഞ്ചിയൂർ ഗോപാലകൃഷ്ണൻ , ജീ. കൃഷ്ണൻ കുട്ടി, സരോജാ നാരായണൻ, ഐ. രമണി, എൻ. നാരായണ ശർമ്മ, സി.കെ. ചെട്ടിയാർ, സി.സുകുമാരപിള്ള , എ.എം ദേവദത്തൻ, ഡി വി ശോഭന ചന്ദ്രൻ എന്നിവർ നേതൃത്വം നൽകി.  

Leave a Reply

Your email address will not be published. Required fields are marked *