ഇ.ഡി അന്വേഷണം കാലം കരുതിവച്ച കാവ്യനീതിയാണ്: എം.എം.ഹസൻ

കേൾക്കാംതിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതിവച്ച കാവ്യനീതിയാണ് മകൾക്കെതിരേയുള്ള ഇ.ഡി അന്വേഷണമെന്ന് കെ.പി.സി.സി ആക്ടിംഗ് പ്രസിഡന്റ് എം.എം ഹസൻ. നീതിമാനായ ഉമ്മൻ ചാണ്ടിയെ 2016 ൽ അധികാരമേറ്റതു മുതൽ മരിക്കുംവരെ പൊലീസിനെയും സി.ബി.ഐഎയും ഉപയോഗിച്ച് പിണറായി വിജയൻ വേട്ടയാടി. അദ്ദേഹത്തിന്റെ മക്കൾക്കെതിരേ നുണകൾ പ്രചരിപ്പിച്ചു.    അദ്ദേഹത്തിനെതിരേ ലൈംഗികാരോപണം വരെ ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശ പ്രകാരം ഡി.ജി.പി രാജേഷ് ദിവാൻ, എ.ഡി.ജി.പിമാരായ അനിൽകാന്ത്, ഷെയ്ഖ് ദർവേഷ് സാഹിബ് എന്നിവരുടെ നേതൃത്വത്തിൽ അരിച്ചുപെറുക്കി. എന്നിട്ടും കുടുക്കാൻ കഴിയാതെ വന്നപ്പോഴാണ് പരാതിക്കാരിയെ വിളിച്ചുവരുത്തി വെള്ളക്കടലാസിൽ പരാതി എഴുതിവാങ്ങി സി.ബി.ഐ അന്വേഷണത്തിനു വിട്ടത്. ഇതിനെല്ലാം കണക്കുചോദിച്ച് കാലം കടന്നുവരുമെന്നും ഹസൻ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *