ചങ്ങനാശ്ശേരി: പൊതുവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാതെയുള്ള ഗ്രേഡിങ് സമ്ബ്രദായത്തെ നായര്‍ സര്‍വിസ് സൊസൈറ്റി സ്വാഗതം ചെയ്യുന്നുവെന്നും ഗ്രേഡിങ്ങിന്റെ പേരില്‍ ഒരു സ്കൂളും ഇല്ലാതാകാന്‍ പാടില്ലെന്നും ജി. സുകുമാരന്‍ നായര്‍.
ഗ്രേഡിങ്ങിന്റെ പേരില്‍ എയ്ഡഡ് സ്കൂളുകളെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അതിനെ ശക്തമായി എതിര്‍ക്കുമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. ഡെമോക്രാറ്റിക് സ്കൂള്‍ ടീച്ചേഴ്സ് യൂനിയന്‍ (ഡി.എസ്.ടി.എ) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്‍.എസ്.എസ് ചങ്ങനാശ്ശേരി താലൂക്ക് യൂനിയന്‍ പ്രസിഡന്റ് ഹരികുമാര്‍ കോയിക്കല്‍ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് സ്കൂള്‍സ് ജനറല്‍ മാനേജര്‍ ഡോ. ജഗദീശ് ചന്ദ്രന്, ഡി.എസ്.ടി.എ ഭാരവാഹികളായ ബി. ഭദ്രന്‍പിള്ള, ബി. കൃഷ്ണകുമാര്‍, എസ്. വിനോദ്കുമാര്‍, ജി. രാജേഷ്, ആര്. ഹരിശങ്കര്‍ എന്നിവര്‍ സംസാരിച്ചു.