11കാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ചു; 60കാരൻ അറസ്റ്റില്‍

പാലക്കാട് ചിറ്റൂരില്‍ 11 വയസുകാരിയെ തിയറ്ററില്‍ കൊണ്ടുപോയി പീഡിപ്പിച്ച 60കാരന്‍ അറസ്റ്റില്‍. വണ്ടിത്താവളം സ്‌കൂള്‍ ബസിലെ ക്ലീനറായി ജോലിചെയ്ത് വരുന്ന രാജഗോപാലാണ് അറസ്റ്റിലായത്. ഇയാള്‍ സിനിമയ്ക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞാണ് കുട്ടിയെ സ്‌കൂളില്‍ നിന്ന് ഇറക്കിയത്.

തുടര്‍ന്ന് ചിറ്റൂരുളള കൈരളി തിയറ്ററിലേക്ക് കൊണ്ടുപോയി. സിനിമ പ്രദര്‍ശനം തുടങ്ങിയതോടെയാണ് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം സമീപത്തിരുന്നയാളുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തിയറ്ററിലുളളവര്‍ ചേര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ പൊലീസെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *