തിരുവനന്തപുരം: സംസ്ഥാനത്തെ 170 പ്രദേശങ്ങൾ തെരുവുനായ ഹോട്ട്സ്പോട്ടെന്ന് മൃഗസംരക്ഷണ വകുപ്പ്. നായയുടെ കടിയേറ്റ് ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. ജനുവരി മുതൽ ആഗസ്റ്റ് വരെ ചികിത്സ തേടിയവരുടെ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് കണ്ടെത്തൽ.
ചികിത്സയ്ക്കെത്തിയവരുടെ പ്രതിമാസ കണക്കിൽ പത്തോ അതിൽ കൂടുതലോ സംഭവം റിപ്പോർട്ട് ചെയ്തയിടങ്ങളാണ് ഹോട്ട്സ്പോട്ടായി കണക്കാക്കുന്നത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ ഹോട്ട്സ്പോട്ടുകൾ കണ്ടെത്തിയത്. 28 പ്രദേശങ്ങൾ പട്ടികയിലുണ്ട്. ജില്ലയിലെ 17 ഇടങ്ങളിൽ ചികിത്സ തേടിയെത്തിയവരുടെ എണ്ണം നൂറിൽ കൂടുതലാണ്. 26 ഹോട്ട്സ്പോട്ടുകളോടെ പാലക്കാടാണ് പട്ടികയിൽ രണ്ടാമത്. ഇവിടെ. പാലക്കാട് മുനിസിപ്പാലിറ്റിയിൽ മാത്രം 641 കേസുണ്ട്. അടൂർ, അരൂർ, പെർള എന്നിവിടങ്ങളിൽ 300ൽ അധികമാണ് റിപ്പോർട്ട് ചെയ്തത്.ഒരു ഹോട്ട്സ്പോട്ടുള്ള ഇടുക്കിയിലാണ് ഏറ്റവും കുറവ്.