സ്‌കൂളില്‍ സൂക്ഷ്മ ജീവികളുടെ കടിയേറ്റ് 30 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

ചേര്‍ത്തല പട്ടണക്കാട് ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൂക്ഷ്മ ജീവികളുടെ കടിയേറ്റു. 30 ഓളം വിദ്യാര്‍ത്ഥികളെ തുറവൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡെസ്‌കില്‍ ഉണ്ടായിരുന്ന ജീവികളുടെ കടിയേറ്റെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. പല കുട്ടികള്‍ക്കും, ചൊറിച്ചിലും ശരീരത്ത് തടിപ്പും ഉണ്ടായി.ഏഴാം ക്ലാസിലെ വിദ്യാര്‍ത്ഥികളെയാണ് അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ക്ലാസിലെ ഡസ്‌ക് ദ്രവിച്ചിരിക്കുകയായിരുന്നു. ഈ ദ്രവിച്ച ഭാ?ഗത്ത് വിദ്യാര്‍ത്ഥികള്‍ പെന്‍സില്‍ കൊണ്ട് കുത്തിയിരുന്നു. അവിടെ നിന്നും ഇറങ്ങി വന്ന സൂഷ്മ ജീവികള്‍ കടിച്ചാണ് വിദ്യാര്‍ത്ഥികള്‍ക്ക് അലര്‍ജിയുണ്ടായതെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പല കുട്ടികള്‍ക്കും ചൊറിച്ചിലും ശരീരത്തില്‍ തടിപ്പും ഉണ്ടായിട്ടുണ്ട്.