ഷെല്‍ട്ടര്‍ ഹോമില്‍നിന്ന് 9 പെണ്‍കുട്ടികളെ കാണാതായി

കോട്ടയം മാങ്ങാനത്ത്് മഹിളാ സമഖ്യ എന്ന എന്‍ജിഒ നടത്തുന്ന സ്വകാര്യ ഷെല്‍ട്ടര്‍ഹോമില്‍ നിന്ന് ഒമ്പത് പെണ്‍കുട്ടികളെ കാണാതായി. പോക്സോ കേസിലെ ഇരയടക്കമുള്ളവരെയാണ് കാണാതായത്. രാവിലെ 5.30-ഓടെ കുട്ടികളെ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോഴാണ് പെണ്‍കുട്ടികള്‍ ഇവിടെനിന്ന് ഓടിപ്പോയ കാര്യം അറിയുന്നത്. കാണാതായ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12-ഓളം പെണ്‍കുട്ടികള്‍ ഇവിടെ താമസിക്കുന്നുണ്ട്. പോക്സോ കേസുകളിലും കുടുംബത്തിലെ പ്രശ്നങ്ങളിലും അകപ്പെടുന്ന പെണ്‍കുട്ടികളെയാണ് ഇവിടെ താമസിപ്പിക്കുന്നത്. ഈ സ്വകാര്യ ഷെല്‍ട്ടര്‍ഹോമിന് ശിശുക്ഷേമ സമിതിയുടെ അംഗീകാരമുണ്ട്. പോലീസ് പെണ്‍കുട്ടികള്‍ക്കായി വ്യാപകമായ അന്വേഷണവും തിരച്ചിലും ആരംഭിച്ചിട്ടുണ്ട്.