രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന ആക്രമണത്തെ ന്യായീകരിക്കാനാവില്ല: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് നേരെ നടന്ന എസ്.എഫ്.ഐ ആക്രമണത്തെ തള്ളി സി.പി.എം കേന്ദ്രനേതൃത്വവും. ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതറാം യെച്ചൂരി പറഞ്ഞു. വിയോജിപ്പ് പ്രകടിപ്പിക്കേണ്ടത് ഈ രീതിയിലല്ലെന്ന് യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
എസ്.എഫ്.ഐ ഒരു സ്വതന്ത്ര സംഘടനയാണ്. ഓഫീസ് അക്രമിച്ചതിന് പിന്നില്‍ പാര്‍ട്ടിയുമായി ബന്ധമുള്ളവരുണ്ടെങ്കില്‍ കര്‍ശന നടപടിയുണ്ടാകും. രാഹുലിനെതിരെ നടന്ന ആക്രമണം വിശാല പ്രതിപക്ഷ ഐക്യത്തെ ബാധിക്കില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
രാഹുല്‍ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്നത് സംബന്ധിച്ചും അദ്ദേഹം പ്രതികരണം നടത്തി. ഇ.ഡി നടത്തിക്കൊണ്ടിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ നീക്കമാണെന്നും സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു.