തലസ്ഥാനത്തെ സിറ്റി സർക്കുലർ സർവീസ്സിന് ഇനി ഇലക്ട്രിക് ബസ്സുകളും

തിരുവനന്തപുരം :നഗരത്തിലെ പ്രധാന സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് യാത്ര സൗകര്യം ഒരുക്കുന്നതിന് വേണ്ടി ആരംഭിച്ച സിറ്റി സർക്കുലർ സർവീസിന് ഇനി ഇലക്ട്രിക് ബസ്സുകളും ഇതിനായി കെഎസ്ആർടിസി -സ്വിഫ്റ്റ് വാങ്ങിയ 25ഇലക്ട്രിക് ബസ്സുകളിൽ ആദ്യത്തെ അഞ്ചെണ്ണം തിരുവനന്തപുരംത്ത് എത്തി ഡൽഹിയിലെ പിഎംഐ ഇലക്ട്രോ മൊബിലിറ്റി സൊല്യൂഷൽ നിന്നുള്ള ബസ്സുകളാണ് കെഎസ്ആർടിസി -സ്വിഫ്റ്റ് വാങ്ങിയത്
കെഎസ്ആർടിസിക്ക് സ്വന്തമായി ഇലക്ട്രിക് ബസ്സ് എന്ന ചിരകാല സ്വപ്നം യാഥാർഥ്യമായതായി ഇലക്ട്രിക് ബസ്സിൽ ആദ്യ യാത്ര നടത്തിയ ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു