ദിലീപിന്റെ ജാമ്യം റദ്ദാക്കൽ : വിചാരണ കോടതി വിധി ഇന്ന്

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന് ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതി ഇന്ന് വിധി പറയും. ഉച്ചക്ക് മൂന്ന് മണിക്കാണ് വിധി പറയുക. ദിലീപ് സാക്ഷികളെ സ്വാധീനിച്ചതിനും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിനും തെളിവുകള്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന് വാദം.
കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികളെ സ്വാധീനിച്ചെന്നും, തെളിവുകള്‍ നശിപ്പിച്ചെന്നും ആരോപിച്ചാണ് പ്രോസിക്യയൂഷന് ഹര്‍ജി നല്‍കിയത്. എന്നാല്‍ ബാലചന്ദകുമാറും പോലീസും ചേര്‍ന്നുണ്ടാക്കിയ തിരക്കഥ ആണ് വെളിപ്പെടുത്തലുകള്‍ എന്നും സാക്ഷികളെ ദിലീപ് സ്വാധീനിച്ചു എന്നതിന് തെളിവില്ല എന്നും ദിലീപിന്റെ അഭിഭാഷകര്‍ വാദിച്ചു.
വിചാരണ കോടതി ജഡ്ജി ഹണി എന്‍ വര്‍ഗ്ഗീസ് വാദം കേട്ട ശേഷം ഇന്ന് വിധി പറയും.
തുടരന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കാനുള്ള സമയപരിധി രണ്ട് ആഴ്ചയ്ക്കകം പൂര്‍ത്തിയാകാനിരിക്കെയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ കോടതി ഉത്തരവ് പറയുന്നത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിതയും മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ചും നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.