സംസ്ഥാനത്ത് കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്നു; മാസ്‌ക് നിര്‍ബന്ധമാക്കി; ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

കോവിഡ് രോഗികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ സര്‍ക്കാര്‍ പൊലീസിനു നിര്‍ദേശം നല്‍കി. പൊതുസ്ഥലം, ജനം ഒത്തുചേരുന്ന സ്ഥലങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഏപ്രില്‍ 27ന് ഉത്തരവിറക്കിയിരുന്നു. എ്ന്നാല്‍ ജാഗത്ര മറന്ന് പലരും ഉത്തരവ് പാലിക്കുന്നില്ലെന്ന് കണ്ടതോടെയാണ് പരിശോധന ശക്തമാക്കുന്നത്. മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് 500 രൂപയാണ് പിഴ ഈടാക്കും. സ്വകാര്യ വാഹനങ്ങളില്‍ ഉള്‍പ്പെടെ മാസ്‌ക് നിര്‍ബന്ധമാണ്.ഇന്ത്യയില്‍ ഏറ്റവുമധികം കോവിഡ് റിപ്പോര്‍ട്ടു ചെയ്യുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം 2993 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *